Home News Kerala News ഇടുക്കിയില്‍ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ നായാട്ട് സംഘം: പ്രതികള്‍ അറസ്റ്റില്‍

ഇടുക്കിയില്‍ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ നായാട്ട് സംഘം: പ്രതികള്‍ അറസ്റ്റില്‍

66

ഇടുക്കി: നെടുങ്കണ്ടം മാവടിയിൽ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തില്‍ 3 പേര്‍ പിടിയില്‍. മാവടി സ്വദേശികളായ തകടിയേൽ സജി ജോൺ, മുകളേൽപറമ്പിൽ ബിനു, തിങ്കൾകാട് സ്വദേശി കല്ലിടുക്കിൽ വിനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നായാട്ട് സംഘത്തിലെ അംഗങ്ങളാണെന്നാണ് വിവരം. പ്രതികളെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് മാവടി സ്വദേശി പ്ലാക്കൽ സണ്ണി വെടിയേറ്റ് മരിച്ചത്. നാടൻ തോക്ക് ഉപയോഗിച്ച് വീടിന് പുറത്തു നിന്നുതിര്‍ത്ത വെടിയേറ്റാണ് സണ്ണി മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസ് അന്വേഷിക്കാൻ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 50 അംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു.

Previous articleഓണവിപണിയിൽ സർക്കാർ ഇടപെടൽ: സപ്ലൈകോ ജില്ലാ തല ഓണചന്തകൾ ഇന്നുമുതൽ
Next articleഓണം കളറാക്കാൻ കൂടുതൽ വിനോദ യാത്രകളുമായി കെ.എസ്.ആർ.ടി.സി. കണ്ണൂരിൽ നിന്ന് മൂന്നാറും, ഗവിയുമടക്കം നിരവധി വിനോദ സഞ്ചാരകേന്ദ്രത്തിലേയ്ക്ക് യാത്രകൾ