Home News Kerala News സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിക്ക് ഗവര്‍ണര്‍ക്ക് ക്ഷണം; ഓണക്കോടി സമ്മാനിച്ചു

സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിക്ക് ഗവര്‍ണര്‍ക്ക് ക്ഷണം; ഓണക്കോടി സമ്മാനിച്ചു

76

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണം. മന്ത്രിമാരായ വി ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ നേരിട്ടെത്തിയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. മന്ത്രിമാര്‍ ഓണക്കോടിയും ഗവർണർക്ക് സമ്മാനിച്ചു.

കസവുമുണ്ടും ഷര്‍ട്ടും അടങ്ങുന്നതാണ് മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് സമ്മാനിച്ച ഓണക്കോടി. ഈ മാസം 27 മുതല്‍ സെപ്തംബര്‍ രണ്ട് വരെയാണ് സര്‍ക്കാരിന്റെ ഓണാഘോഷം സംഘടിപ്പിക്കുന്നത്. കഴിഞ്ഞതവണ ഗവര്‍ണറെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിക്ക് ക്ഷണിക്കാഞ്ഞത് വലിയ വിവാദമായിരുന്നു.

Previous articleഓണം അടുത്തതോടെ ആശ്വാസമായി പച്ചക്കറി വില കുറയുന്നു. ഓണ വിപണി ലക്ഷ്യമിട്ടുള്ള കൃഷിയിൽ നിന്നുള്ള വിളവെടുപ്പ് ആരംഭിച്ചതാണ് വിലകുറയാൻ കാരണം
Next articleവിദ്വേഷപ്രസംഗം ആര് നടത്തിയാലും ശക്തമായ നടപടിയെടുക്കും: സുപ്രീം കോടതി