Home News Kerala News പി ടി സെവൻ കാഴ്ച ശക്തി വീണ്ടെടുക്കുന്നു; ശസ്ത്രക്രിയ ഉടൻ വേണ്ടെന്ന് വനംവകുപ്പ്

പി ടി സെവൻ കാഴ്ച ശക്തി വീണ്ടെടുക്കുന്നു; ശസ്ത്രക്രിയ ഉടൻ വേണ്ടെന്ന് വനംവകുപ്പ്

70

പാലക്കാട്‌: ധോണിയിൽ നിന്ന് പിടികൂടി വനം വകുപ്പിന്റെ സംരക്ഷണയിൽ കഴിയുന്ന പി ടി സെവൻ കാഴ്ചശക്തി വീണ്ടെടുക്കുന്നതായി വിവരം. തൃശ്ശൂരിൽ നിന്നുള്ള വെറ്റിനറി ഡോക്ടർമാരുടെ സംഘം കഴിഞ്ഞ ദിവസം പിടി സെവനെ വിശദമായി പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് ആന കാഴ്ചശക്തി വീണ്ടെടുക്കുന്നതായി അറിഞ്ഞത്.

ഇതേതുടർന്ന് ആനയ്ക്ക് നിലവിൽ തീരുമാനിച്ചിരിക്കുന്ന ശാസ്ത്രക്രിയ ഉടൻ വേണ്ടെന്നാണ് വനം വകുപ്പിന്റെ തീരുമാനം. 2019 മുതൽ പാലക്കാട്ടെ ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ ഇറങ്ങി അക്രമം കാണിച്ചിരുന്ന കാട്ടാനയാണ് പി.ടി 7. മാങ്ങയും ചക്കയുമാണ് ഈ കൊമ്പന്റെ ഇഷ്ടവിഭവങ്ങൾ.

Previous articleഉത്തേജക മരുന്ന് ഉപയോഗിച്ചു; ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദിന് നാല് വർഷത്തെ വിലക്ക്
Next articleഓണം അടുത്തതോടെ ആശ്വാസമായി പച്ചക്കറി വില കുറയുന്നു. ഓണ വിപണി ലക്ഷ്യമിട്ടുള്ള കൃഷിയിൽ നിന്നുള്ള വിളവെടുപ്പ് ആരംഭിച്ചതാണ് വിലകുറയാൻ കാരണം