Home News Kerala News പുതുപ്പള്ളിയിൽ കളം നിറയാൻ ഇടത് മുന്നണി. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രചാരണത്തിനെത്തും

പുതുപ്പള്ളിയിൽ കളം നിറയാൻ ഇടത് മുന്നണി. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രചാരണത്തിനെത്തും

56

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പ്രചരനാം ശക്തമാക്കാനൊരുങ്ങി ഇടത് മുന്നണി. മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രിമാരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനായി പ്രചാരണത്തിനെത്തുന്നതോടെ ഇടത് മുന്നണിയുടെ പ്രചാരണം കൊഴുക്കും.
മൂന്ന് ദിവസമാണ് മുഖ്യമന്ത്രി മണ്ഡലത്തിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുക. ഓഗസ്റ്റ് 24 ന് നടക്കുന്ന പരിപാടിയില്‍ മാത്രമാകും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുക എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഓഗസ്റ്റ് 30നും സെപ്റ്റംബര്‍ ഒന്നിനും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനായി വീണ്ടും മുഖ്യമന്ത്രി പുതുപ്പള്ളിയിലെത്തും. 24ന് പുതുപ്പള്ളി, അയര്‍ക്കുന്നം പഞ്ചായത്തുകളില്‍ നടക്കുന്ന പരിപാടിയില്‍ സംസാരിച്ചുകൊണ്ടാകും മുഖ്യമന്ത്രി പ്രചാരണത്തിന്‍റെ ഭാഗമാവുക. തുടര്‍ന്ന് 30-ന് കൂരോപ്പട, മീനടം, മണര്‍കാട് എന്നിവിടങ്ങളിലും സെപ്റ്റംബര്‍ ഒന്നിന് മറ്റക്കര, പാമ്പാടി, വാകത്താനം പഞ്ചായത്തുകളിലും മുഖ്യമന്ത്രി സംസാരിക്കും. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും പിണറായി വിജയനെ പങ്കെടുപ്പിക്കും വിധത്തിലാണ് പ്രചാരണം ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ ദിവസങ്ങളിലായി നടക്കുന്ന പൊതുപരിപാടികളിൽ മന്ത്രിമാരുടെ സാന്നിധ്യവുമുണ്ടാകും. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗം മറികടക്കാൻ വികസനം കൂടുതൽ ചര്‍ച്ചയാക്കും. ഇതിനായി മണ്ഡലത്തിലുടനീളം വികസന സദസുകള്‍ സംഘടിപ്പിക്കും.

Previous articleചന്ദ്രോപരിതലത്തിനടുത്ത് ഏറ്റവും താഴ്ന്ന ഭ്രമണ പഥത്തിലേയ്ക്ക് ചന്ദ്രയാൻ. ദൗത്യത്തിലെ അടുത്ത നിര്‍ണായക ഘട്ടമായ ഡീബൂസ്റ്റിങ്ങ് ആരംഭിച്ചു
Next articleഉത്തേജക മരുന്ന് ഉപയോഗിച്ചു; ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദിന് നാല് വർഷത്തെ വിലക്ക്