Home News Kerala News പുതുപ്പള്ളിയിൽ മത്സരചിത്രം തെളിഞ്ഞു. 7 പേരുടെ പത്രിക അംഗീകരിച്ചു; 3 പേരുടേത് തള്ളി

പുതുപ്പള്ളിയിൽ മത്സരചിത്രം തെളിഞ്ഞു. 7 പേരുടെ പത്രിക അംഗീകരിച്ചു; 3 പേരുടേത് തള്ളി

72

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി ചിത്രം തെളിഞ്ഞു. പത്രിക സമർപ്പിച്ച പത്തുപേരിൽ മൂന്ന് പേരുടെ പത്രികകൾ തളളി. ഇതോടെ മത്സര രംഗത്ത് 7 പേരായി. മൂന്ന് മുന്നണി സ്ഥാനാർഥികളുടെയും പത്രികകൾ അംഗീകരിച്ചു. ജെയ്ക് സി.തോമസ് (എൽഡിഎഫ്), ചാണ്ടി ഉമ്മൻ (യുഡിഎഫ്), ജി.ലിജിൻ ലാൽ (എൻഡിഎ), സന്തോഷ് ജോസഫ്, ലൂക്ക് തോമസ്, ഷാജി, പി.കെ.ദേവദാസ് എന്നിവരുടെ പത്രികകളാണു സ്വീകരിച്ചത്. ഡോ. കെ.പദ്മരാജൻ, മഞ്ജു എസ്.നായർ, റെജി സഖറിയ എന്നിവരുടെ പത്രികകൾ നിരസിച്ചു. പത്രികയിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് ഒപ്പിട്ട തീയതി സംബന്ധിച്ച് ബിജെപി ആക്ഷേപം ഉന്നയിച്ചെങ്കിലും പത്രിക അംഗീകരിക്കുകയായിരുന്നു. ജെയ്ക്കിന് 2.08 കോടി, ലിജിൻ ലാലിന് 18.59 ലക്ഷം, ചാണ്ടി ഉമ്മന് 15.99 ലക്ഷം രൂപ എന്നിങ്ങനെയാണ് ആസ്തിയെന്നു സ്ഥാനാർഥികളുടെ സത്യവാങ്മൂലത്തിൽ പറയുന്നു. സെപ്റ്റംബർ അഞ്ചിനാണു തിരഞ്ഞെടുപ്പ്. എട്ടാം തീയതി വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.

Previous articleഓണം കളറാക്കാൻ കൂടുതൽ വിനോദ യാത്രകളുമായി കെ.എസ്.ആർ.ടി.സി. കണ്ണൂരിൽ നിന്ന് മൂന്നാറും, ഗവിയുമടക്കം നിരവധി വിനോദ സഞ്ചാരകേന്ദ്രത്തിലേയ്ക്ക് യാത്രകൾ
Next articleതൊഴിലുറപ്പ് തൊഴിലാളികള്‍ക്കും സർക്കാരിന്റെ ഓണ സമ്മാനം. ഓണത്തിന് 1000 രൂപ ഉത്സവ ബത്ത