Home News Kerala News തട്ടിപ്പ് നടത്തിയിട്ടില്ലെങ്കിൽ മാനനഷ്ട കേസ് ഫയൽ ചെയ്യണം. മാത്യു കുഴൽ നാടൻ എം എൽ എയെ...

തട്ടിപ്പ് നടത്തിയിട്ടില്ലെങ്കിൽ മാനനഷ്ട കേസ് ഫയൽ ചെയ്യണം. മാത്യു കുഴൽ നാടൻ എം എൽ എയെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ

102

കൊച്ചി: ചിന്നക്കനാലിലെ റിസോർട്ടുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയിട്ടില്ലെങ്കിൽ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ മാത്യു കുഴൽ നാടൻ എം എൽ എ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ സനോജ് ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് എം എൽ എ അതിന് തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു. മാത്യു കുഴൽനാടന്റെ രാജി ആവശ്യപ്പെട്ട് മൂവാറ്റുപുഴയിൽ എംഎൽഎ ഓഫീസിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു വി.കെ സനോജിന്റെ പ്രതികരണം. വീട് നിർമാണത്തിനും കൃഷിക്കും മാത്രം ഉപയോഗപ്പെടുത്തേണ്ട സ്ഥലത്താണ് മാത്യു കുഴൽനാടൻ റിസോർട്ട് നിർമ്മിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പട്ടയ വ്യവസ്ഥയിൽ ലംഘനം നടത്തിയാൽ സംസ്ഥാന സർക്കാറിന് ഭൂമി കണ്ടെടുക്കാമെന്ന് കേരളാ ഹൈക്കോടതി വിധിയുള്ളതാണ്. വാചക കസർത്ത് നടത്തി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മാത്യു കുഴൽനാടൻ ശ്രമിക്കുന്നതെന്നും, മാത്യു കുഴൽനാടന്റെ നികുതിവെട്ടിപ്പിലടക്കം ശക്തമായ സമരവുമായി ഡിവൈഎഫ്ഐ മുന്നോട്ട് പോകുമെന്നും വി.കെ സനോജ് വ്യക്തമാക്കി.

Previous articleറേഡിയോ ജോക്കി രാജേഷ് വധം. മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും
Next articleപുതുപ്പള്ളിയിൽ വികസനചർച്ച എന്ന എൽ ഡി എഫ് വെല്ലുവിളിയിൽ നിന്ന് ഒളിച്ചോടി യു ഡി എഫ്. എൽഡിഎഫ്‌ നിശ്‌ചയിക്കുന്ന അജണ്ടയുടെ പിറകേ പോകാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ