Home News Kerala News കെട്ടിടത്തിന്റെ കോൺഗ്രീറ്റ് അടർന്ന് വീണു; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം

കെട്ടിടത്തിന്റെ കോൺഗ്രീറ്റ് അടർന്ന് വീണു; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം

46

കോട്ടയം: കെട്ടിടത്തിന്റെ കോൺഗ്രീറ്റ് അടർന്ന് വീണ് ഒരാൾ മരിച്ചു. ചങ്ങനാശേരി പായിപ്പാട് പള്ളിച്ചിറക്കവല പള്ളിത്താച്ചിറ കല്ലുപ്പറമ്പ് വീട്ടിൽ കെജെ എബ്രഹാമിന്റെ മകൻ ലോട്ടറി കച്ചവടക്കാരനായ ജിനോ കെ എബ്രഹാം (46) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെയാണ് അപകടം.

നഗര മധ്യത്തിലെ രാജധാനി ഹോട്ടലിന്റെ ജനലിനോട് ചേർന്ന് നിർമിച്ചിരുന്ന കോൺക്രീറ്റ് ബീം അടർന്ന് റോഡിൽനിന്ന ജിനോയുടെ തലയിൽ വീഴുകയായിരുന്നു. കെട്ടിത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരനാണ് ജിനോ. വ്യാഴാഴ്ച രാത്രിയിൽ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്കു പോകാൻ നിൽക്കുന്നതിനിടെയാണ് അപകടം. തൽക്ഷണം മരണം സംഭവിച്ചതായി നാട്ടുകാർ പറഞ്ഞു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Previous articleഇടുക്കിയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ; പരീക്ഷകൾ മാറ്റി
Next articleബസുകളിലെ സീറ്റ് ബെല്‍റ്റ്: സമയപരിധി നവംബര്‍ ഒന്ന് വരെ നീട്ടി