Home News National news ലഡാക്കില്‍ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞു; 9 സൈനികര്‍ മരിച്ചു

ലഡാക്കില്‍ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞു; 9 സൈനികര്‍ മരിച്ചു

47

ശ്രീനഗര്‍: ലഡാക്കില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സൈനികര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ലഡാക്കില്‍നിന്ന് ലേയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ശനിയാഴ്ച വൈകീട്ട് ആറരയോടെ ലേയ്ക്ക് 150 കിലോമീറ്റര്‍ അകലെ ന്യോമയിലുള്ള കിയാരിയിലാണ് അപകടം.

പത്ത് സൈനികര്‍ സഞ്ചരിച്ച ട്രക്ക് റോഡില്‍നിന്ന് മലയിടുക്കിലേക്ക് മറിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. എട്ട് ജവാന്‍മാരും ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറുമാണ് മരിച്ചത്. മറ്റൊരു എസ്.യു.വിയും ആംബുലന്‍സും ഉള്‍പ്പെടെ 34 സൈനികര്‍ ഉള്‍പ്പെട്ട ട്രൂപ്പിന്റെ ഭാഗമായിരുന്നു അപകട്ടത്തില്‍പ്പെട്ട ട്രക്ക്.

Previous articleപ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചില്ല; കേസെടുത്ത് ന്യൂനപക്ഷ കമ്മീഷന്‍
Next articleഇന്ന് അത്തം; മലയാളി ഓണത്തിരക്കിലേക്ക്