Home Cinema ഇന്ത്യൻ യുവതാരങ്ങളുടെ മരണം തുടർക്കഥയാകുന്നു. ഒടുവിൽ മരണത്തിന് കീഴടങ്ങിയത് തമിഴ് ടെലിവിഷൻ താരം പവൻ

ഇന്ത്യൻ യുവതാരങ്ങളുടെ മരണം തുടർക്കഥയാകുന്നു. ഒടുവിൽ മരണത്തിന് കീഴടങ്ങിയത് തമിഴ് ടെലിവിഷൻ താരം പവൻ

78

മുംബൈ: ഹിന്ദി, തമിഴ് ടി.വി സീരിയലുകളിലെ ജനപ്രിയ നടൻ പവൻ (25) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെ മുംബൈയിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കർണാടകയിലെ മാണ്ഡ്യ സ്വദേശിയാണ്. മൃതദേഹം അന്ത്യകർമങ്ങൾക്കായി ജന്മനാട്ടിലേക്ക് കൊണ്ടുപോയി. യുവതാരങ്ങളുടെ അപ്രതീക്ഷിത മരണം സിനിമ മേഖലയെ ഞെട്ടിക്കുന്നതിനിടെയാണ് പവന്‍റെയും വിയോഗം. ഒരാഴ്ച മുമ്പ് കന്നഡ നടി സ്പന്ദന 35ാം വയസ്സിൽ ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു.

Previous articleഅത്താഘോഷത്തിന് ഒരുങ്ങി രാജനഗരി. ഇനിയുള്ള 10 പകലിരവുകൾ തൃപ്പൂണിത്തുറ നഗരം ഓണാഘോഷത്തിന്റെ കൊടുമുടിയേറും
Next articleഎറണാകുളം കൂത്താട്ടുകുളത്ത് പെൺകുട്ടിക്ക് നേരെ ആക്രമണം. പോക്സോ കേസ് പ്രതിയായ പിതൃ സഹോദരൻ ആത്മഹത്യ ചെയ്തു