Home Culture നടി ഗീത ശബരിമലയില്‍: കന്നി മാളികപ്പുറമായാണ് ഗീത ഇന്നലെ ശബരിമലയിലെത്തിയത്

നടി ഗീത ശബരിമലയില്‍: കന്നി മാളികപ്പുറമായാണ് ഗീത ഇന്നലെ ശബരിമലയിലെത്തിയത്

78

പത്തനംതിട്ട: നടി ഗീത ശബരിമലയില്‍ എത്തി ദര്‍ശനം നടത്തി. കന്നി മാളികപ്പുറമായി ബന്ധുക്കൾക്കൊപ്പമെത്തിയാണ് താരം ശബരിമലയിലെത്തി അയ്യപ്പനെ തൊഴുത്. 8978 ൽ രജനികാന്ത് നായകനായി എത്തിയ ഭൈരവിയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ഗീത മലയാളത്തിലും ഒട്ടേറെ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു. 1978ല്‍ ‘മനവൂരി പണ്ഡവുളു’ എന്ന തെലുങ്ക് ചിത്രത്തിലും ഗീത വേഷമിട്ടു. 1981ൽ ഗർജ്ജനം എന്ന ചിത്രത്തിലൂടെയാണ് ഗീത ആദ്യമായി മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയത്.1986ല്‍ പുറത്തിറങ്ങിയ പഞ്ചാഗ്‍നിയെന്ന ചിത്രം മലയാളത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. സുഖമോ ദേവി, ക്ഷമിച്ചു എന്നൊരു വാക്ക്, രാരീരം, ഗീതം, അമൃതം ഗമയ, ലാല്‍ സലാം, ചീഫ് മിനിസ്റ്റര്‍ കെ ആര്‍ ഗൗതമി, ഭരണകൂടം, യുവതുര്‍ക്കി, നന്ദിനി ഓപ്പോള്‍ തുടങ്ങിയ ചിത്രങ്ങളിൽ മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന മികച്ച വേഷങ്ങൾ ഗീത മലയാളികൾക്ക് സമ്മാനിച്ചു.

ഹെന്നിനെ സെഡു എന്ന ചിത്രത്തിലൂടെ ഗീത കന്നഡയിലും ഗീത ശ്രദ്ധിക്കപ്പെട്ടു. ആജ് കാ ഗൂണ്ടാ രാജെന്ന ചിത്രത്തിലൂടെ ഗീത ഹിന്ദിയിലുമെത്തിയിരുന്നു. അരുണ രാഗ എന്ന കന്നഡ ചിത്രത്തിലൂടെ ഗീതയ്‍ക്ക് കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‍കാരം ലഭിച്ചിരുന്നു. 1989ല്‍ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ ഗീതയ്‍ക്ക് കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡും ലഭിച്ചു.

Previous articleകേരളത്തിന് റയിൽവേയുടെ ഓണ സമ്മാനം: പ്രധാനപ്പെട്ട ട്രെയിനുകൾക്ക് കേരളത്തിൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു.
Next articleമലപ്പുറം എടപ്പാളിൽ സ്വകാര്യ ബസും ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. നിരവധിപേർക്ക് പരുക്ക്