Home News National news ജമ്മുകശ്മീരിൽ സ്ഫോടനം; മൂന്നു പേർ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിൽ സ്ഫോടനം; മൂന്നു പേർ കൊല്ലപ്പെട്ടു

60

ശ്രീനഗർ: ജമ്മുകശ്മീരില്‍ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കാര്‍ഗിലിലെ ദ്രാസ് പട്ടണത്തിലെ ആക്രിക്കടയിലാണ് സ്‌ഫോടനമുണ്ടായത്. പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനത്തെ തുടർന്ന് മേഖലയില്‍ പൊലീസ് എത്തി ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തി.

ആക്രി കടയിലെ പൊട്ടാതെ കിടന്നിരുന്ന ഷെല്ലാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷെല്ലിന്റെതെന്ന് കരുതുന്ന മെറ്റൽ ഭാഗം കണ്ടെടുത്തതായി കാർഗിൽ എസ് എസ് പി അറിയിച്ചു. ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേരാണ് സ്ഫോടനത്തിൽ മരിച്ചത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ പൊലീസ് സുരക്ഷാ വർധിപ്പിച്ചു.

Previous articleഭാര്യാമാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
Next articleകനത്ത സുരക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് യാത്ര ഇന്ന്