Home News Kerala News മലപ്പുറം എടപ്പാളിൽ സ്വകാര്യ ബസും ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. നിരവധിപേർക്ക് പരുക്ക്

മലപ്പുറം എടപ്പാളിൽ സ്വകാര്യ ബസും ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. നിരവധിപേർക്ക് പരുക്ക്

70

മലപ്പുറം: എടപ്പാൾ സംസ്ഥാന പാതയിൽ സബ് സ്റ്റേഷനു സമീപം സ്വകാര്യ ബസും ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചു. ഇന്നു രാവിലെയാണ് അപകടമുണ്ടായത്. എടപ്പാളിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കാറിലും ലോറിയിലും ഇടിക്കുകയായിരുന്നു. കാർ യാത്രികരായ 4 പേർക്കും ബസ് യാത്രികർക്കും പരുക്കേറ്റു. കാറിനുള്ളിൽ കുടുങ്ങിയവരെ അഗ്‌നിരക്ഷാ സേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.

Previous articleനടി ഗീത ശബരിമലയില്‍: കന്നി മാളികപ്പുറമായാണ് ഗീത ഇന്നലെ ശബരിമലയിലെത്തിയത്
Next articleഅവശ്യ വസ്തുക്കൾ ഓണച്ചന്തയിൽ എത്തിക്കാൻ സപ്ലൈകോ. 250 കോടിയുടെ സാധനങ്ങൾ അടുത്ത ദിവസം തന്നെ ഓണച്ചന്തയിൽ എത്തിക്കും