Home News Kerala News എറണാകുളം കൂത്താട്ടുകുളത്ത് പെൺകുട്ടിക്ക് നേരെ ആക്രമണം. പോക്സോ കേസ് പ്രതിയായ പിതൃ സഹോദരൻ ആത്മഹത്യ ചെയ്തു

എറണാകുളം കൂത്താട്ടുകുളത്ത് പെൺകുട്ടിക്ക് നേരെ ആക്രമണം. പോക്സോ കേസ് പ്രതിയായ പിതൃ സഹോദരൻ ആത്മഹത്യ ചെയ്തു

85

എറണാകുളം: കൂത്താട്ടുകുളം ഇലഞ്ഞിയിൽ പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപിച്ച ശേഷം കേസിലെ പ്രതിയായ പിതൃ സഹോദരൻ ആത്മഹത്യ ചെയ്തു. ശനിയാഴ്ച രാവിലെ 11.30ഓടെ കുട്ടി വീട്ടിൽ ഒറ്റയ്ക്കുള്ള സമയത്തായിരുന്നു ആക്രമണം. പെൺകുട്ടി തുണി അലക്കുന്നതിനിടെ പ്രതി വാക്കത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നു. പെൺകുട്ടിയുടെ തലയുടെ ഇടതു വശത്ത് ചെവിയുടെ പിന്നിൽ ആഴത്തിൽ മുറിവുണ്ട്. പരുക്കേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ്, വീടിനു സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിക്കെതിരെ ഒരു വർഷം മുൻപു പെൺകുട്ടി നൽകിയ പരാതിയിൽ കേസുണ്ട്. 2021ൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഈ കേസിന്റെ വാദം തുടങ്ങാനിരിക്കെയാണ് സംഭവം. നിർധന കുടുംബാംഗമായ പെൺകുട്ടിയുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. അമ്മ പുത്തൻകുരിശിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനും സഹോദരി സ്കൂളിലും പോയ സമയത്തായിരുന്നു ആക്രമണം.

Previous articleഇന്ത്യൻ യുവതാരങ്ങളുടെ മരണം തുടർക്കഥയാകുന്നു. ഒടുവിൽ മരണത്തിന് കീഴടങ്ങിയത് തമിഴ് ടെലിവിഷൻ താരം പവൻ
Next articleകോഴിക്കോട് വടകരയിൽ ട്രെയിനില്‍ വനിതാ ടി ടി ഇക്ക് നേരേ യാത്രക്കാരന്റെ ആക്രമണം. പ്രതിയെ മറ്റ് യാത്രക്കാർ പിടികൂടി പോലീസിലേൽപ്പിച്ചു