Home News Kerala News കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവം; പ്രതി പിടിയിൽ

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവം; പ്രതി പിടിയിൽ

50

കണ്ണൂർ: ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതിയെ പിടികൂടി. ഒഡിഷ സ്വദേശി സർവേഷാണ് പിടിയിലായത്. ഇയാൾ മദ്യ ലഹരിയിലാണ് കല്ലെറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ചെന്നൈ സൂപ്പർ ഫാസ്റ്റിനും നേത്രാവതി എക്‌സ്പ്രസിനും കല്ലെറിഞ്ഞത് ഇതേയാളാണെന്നും പൊലീസ് പറഞ്ഞു.

കല്ലെറിഞ്ഞത് ആസൂത്രിതമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചെന്ന് കണ്ണൂര്‍ പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍ പറഞ്ഞു. 200 സിസിടിവികള്‍ പരിശോധിച്ചു, നിലവില്‍ അട്ടിമറി സംശയിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

Previous article‘ജയിലർ’ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നല്‍കണം; മദ്രാസ് ഹൈക്കോടതിയില്‍ ഹർജി
Next articleഅസഭ്യ പോസ്റ്റിടുന്നവർ മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല; പ്രത്യാഘാതം നേരിടാന്‍ തയ്യാറാകണമെന്ന് സുപ്രീംകോടതി