Home News Kerala News പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചില്ല; കേസെടുത്ത് ന്യൂനപക്ഷ കമ്മീഷന്‍

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചില്ല; കേസെടുത്ത് ന്യൂനപക്ഷ കമ്മീഷന്‍

43

തിരുവനന്തപുരം: 2022-23 അധ്യയന വര്‍ഷത്തെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചില്ലെന്ന പരാതിയില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ന്യൂനപക്ഷ വകുപ്പ് ഡയറക്ടറും വിഷയം പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അദ്ധ്യക്ഷന്‍ അഡ്വ. എ എ റഷീദ് ഉത്തരവിട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Previous articleഅസഭ്യ പോസ്റ്റിടുന്നവർ മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല; പ്രത്യാഘാതം നേരിടാന്‍ തയ്യാറാകണമെന്ന് സുപ്രീംകോടതി
Next articleലഡാക്കില്‍ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞു; 9 സൈനികര്‍ മരിച്ചു