Home News Kerala News ഭാര്യാമാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

ഭാര്യാമാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

58

തിരുവനന്തപുരം: പാലോട് ഭാര്യാമാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പരിക്കേറ്റ ഭാര്യ മാതാവ് എസ്ത (60)യെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആത്മഹത്യക്ക് ശ്രമിച്ച വെള്ളനാട് സ്വദേശി ഷിബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.പാലോട് കരിമന്‍കോട് ലക്ഷം വീട് കോളനിയില്‍ രാത്രി 9 മണിയോടെയാണ് സംഭവം.

സ്ഥിരം മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ആളാണ് ഷിബുവിനെന്ന് പൊലീസ് പറഞ്ഞു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷിബുവിന്റെ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് തടയാനെത്തിയ ഭാര്യ മാതാവിന്റെ തലയില്‍ വെട്ടുകയായിരുന്നു. പിന്നാലെ വാടക വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച ഷിബുവിനെ പാലോട് വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കടന്നാണ് രക്ഷിച്ചത്.

Previous articleഅധ്യാപികയിൽനിന്ന് കൈക്കൂലി വാങ്ങിയ സംഭവം; ഹെഡ്മാസ്റ്റർക്കും എഇഒയ്ക്കും സസ്‌പെൻഷൻ
Next articleജമ്മുകശ്മീരിൽ സ്ഫോടനം; മൂന്നു പേർ കൊല്ലപ്പെട്ടു