Home News Kerala News ഐഎസ്ആര്‍ഒ പരീക്ഷയില്‍ ബ്ലൂടൂത്ത് വഴി കോപ്പിയടി; രണ്ട് പേര്‍ പിടിയില്‍

ഐഎസ്ആര്‍ഒ പരീക്ഷയില്‍ ബ്ലൂടൂത്ത് വഴി കോപ്പിയടി; രണ്ട് പേര്‍ പിടിയില്‍

59

തിരുവനന്തപുരം: ഐഎസ്ആര്‍ഒ പരീക്ഷയ്ക്ക് ബ്ലൂടൂത്ത് വഴി കോപ്പിയടിച്ച രണ്ട് പേര്‍ പിടിയില്‍. റിക്രൂട്ട്മെന്റ് പരീക്ഷയിലാണ് കോപ്പിയടി നടന്നത്. സംഭവത്തില്‍ കോട്ടണ്‍ഹില്‍ സ്കൂളിലും പട്ടം സ്കൂളിലും പരീക്ഷ എഴുതിയവരാണ് പിടിയിലായത്. ഹെഡ്സെറ്റും മൊബൈല്‍ഫോണും ഉപയോഗിച്ച് ബ്ലൂടൂത്ത് വഴിയാണ് ഇവർ കോപ്പിയടിച്ചത്.ചോദ്യപേപ്പര്‍ ഫോട്ടോ എടുത്ത് അയച്ച ശേഷം പുറത്ത് നിന്ന് ഹെഡ്സെറ്റ് വഴി ഉത്തരം നല്‍കുകയായിരുന്നു.

എഴുപത്തിയൊന്‍പത് മാര്‍ക്കിന്റെ ഉത്തരവും ഇവർ ശരിയായി എഴുതി. ഹരിയാന സ്വദേശി സുനില്‍ ആണ് കോട്ടണ്‍ഹില്‍ സ്കൂളില്‍ നിന്ന് പിടിയിലായത്. ഹരിയാന സ്വദേശി തന്നെയായ സുമിത് കുമാര്‍ എന്നയാളാണ് പട്ടം സെന്റ് മേരീസ് സ്കൂളില്‍ നിന്ന് പിടിയിലായത്. മ്യൂസിയം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ പിടികൂടുകയായിരുന്നു.

Previous articleസംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം 27 മുതൽ
Next articleമണിപ്പൂർ വിഷയം; കേസുകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും