Home News Kerala News സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം 27 മുതൽ

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം 27 മുതൽ

61

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഓണം വാരാഘോഷ പരിപാടികൾ 27 മുതൽ സെപ്റ്റംബർ 2 വരെ തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ആയി സംഘടിപ്പിക്കും. സംസ്ഥാനതല ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് ജംഗ്ഷൻ വരെയുള്ള പ്രദേശത്തെ ഉത്സവമേഖലയായി ടൂറിസം വകുപ്പ് പ്രഖ്യാപിച്ചു.റോഡിന് ഇരുവശവുമുള്ള സർക്കാർ, പൊതുമേഖലാ, തദ്ദേശ, സ്വയംഭരണ സ്ഥാപനങ്ങൾ ദീപാലങ്കാരമൊരുക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്. തനതു ഫണ്ടിൽനിന്നു 2 ലക്ഷം രൂപ വരെ വിനിയോഗിക്കാം. ഓണാഘോഷ സമാപനയാത്രയിൽ ഫ്ലോട്ടുകൾ അവതരിപ്പിക്കുന്നതിന് നാലു ലക്ഷം രൂപ വരെ ഓരോ സ്ഥാപനത്തിനും ഉപയോഗിക്കാം.

Previous articleട്രെയിനിൽ വീണ്ടും ടിടിഇക്കു നേരെ ആക്രമണം; പ്രതി പിടിയിൽ
Next articleഐഎസ്ആര്‍ഒ പരീക്ഷയില്‍ ബ്ലൂടൂത്ത് വഴി കോപ്പിയടി; രണ്ട് പേര്‍ പിടിയില്‍