Home News Kerala News സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവ സംവിധായകൻ അറസ്റ്റിൽ

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവ സംവിധായകൻ അറസ്റ്റിൽ

47

കൊയിലാണ്ടി: സിനിമയില്‍ അവസരം നൽകാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവ സിനിമാ സംവിധായകൻ അറസ്റ്റിൽ. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെ(36)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ്പ രാതി.

ഇൻസ്പെക്ടർ എം.വി.ബിജു, എസ്ഐ വി.അനീഷ്, എഎസ്ഐമാരായ വിനീഷ് കെ.ഷാജി, എസ്.എസ്.സി.പി.ഒ. ഷിനു തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ താമസിച്ചിരുന്ന നടക്കാവിലെ താമസസ്ഥലത്ത് പൊലീസിനെ കണ്ട് ഓടിയ പ്രതിയെ പിന്തുടർന്നു പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നര മാസം മുൻപ് അറസ്റ്റിലായിരുന്ന ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.

Previous articleഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പൊലീത്ത സക്കറിയ മാർ അന്തോണിയോസ് കാലം ചെയ്തു
Next articleട്രെയിനിൽ വീണ്ടും ടിടിഇക്കു നേരെ ആക്രമണം; പ്രതി പിടിയിൽ