Home News Kerala News തൃപ്പൂണിത്തറ അത്തച്ചമയം നൽകുന്ന സന്ദേശം വർത്തമാനകാല ഇന്ത്യക്ക് പ്രചോദനം; മുഖ്യമന്ത്രി പിണറായി വിജയൻ

തൃപ്പൂണിത്തറ അത്തച്ചമയം നൽകുന്ന സന്ദേശം വർത്തമാനകാല ഇന്ത്യക്ക് പ്രചോദനം; മുഖ്യമന്ത്രി പിണറായി വിജയൻ

50

കൊച്ചി: മത സാഹോദര്യത്തിന്റെയും, സമഭാവനയുടെയും സന്ദേശം പങ്കുവെക്കുന്ന മഹത്തായ ആഘോഷങ്ങളിലൊന്നാണ് തൃപ്പൂണിത്തുറ അത്തച്ചമയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വർഗീയത എല്ലാ മേഖലയിലും വേരാഴ്ത്തുന്ന വർത്തമാനകാല ഇന്ത്യയിൽ തൃപ്പൂണിത്തുറ അത്തച്ചമയം പങ്കുവെക്കുന്ന സന്ദേശം വർത്തമാനകാല ഇന്ത്യക്ക് പ്രചോദനവും വഴികാട്ടിയുമാണെന്ന് അദ്ദേഹം പറഞ്ഞു. അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടനം നിർവഹിച്ച് തൃപ്പൂണിത്തറ ഗവർമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജാധികാര കാലഘട്ടത്തിൽ തുടക്കം കുറിച്ച ഘോഷയാത്രയിൽ രാജകുടുംബാംഗങ്ങൾക്കൊപ്പം വിവിധ മതസമുദായിക നായകർ കൂടി നേതൃത്വം നൽകി നയിച്ച അത്തച്ചമയ ഘോഷയാത്ര മലയാളികളുടെ മതേതര പൈതൃകത്തിന്റെ മഹിത മാതൃകയാണ് ഉയർത്തിപ്പിടിച്ചിരുന്നത്. ആ മാതൃക ഇന്നും പിന്തുടരാൻ നിലവിലെ അത്തച്ചമയ ആഘോഷ കമ്മിറ്റിക്കും കഴിയുന്നു എന്നത് അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക ടൂറിസം ഭൂപടത്തിൽ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇടം പിടിക്കട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു. ഓണം എന്നത് മലയാളികളുടെ ദേശീയ ഉത്സവമാണ്. നാം പിന്തുടർന്ന് പോരുന്ന സംസ്കാരത്തിന്റെയും, പൈതൃകങ്ങളുടെയും കൂടിച്ചേല്‍ കൂടിയാണ് ഓണാഘോഷം. അതുകൊണ്ടുതന്നെ ഓണത്തെക്കുറിച്ചുള്ള മലയാളികളുടെ കാഴ്ചപ്പാടുകൾ ആദരവോടുകൂടിയാണ് മറ്റുള്ളവർ നോക്കി കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous articleഇന്ന് അത്തം; മലയാളി ഓണത്തിരക്കിലേക്ക്
Next articleരാജനഗരിയെ ആവേശത്തിലാഴ്ത്തി അത്തച്ചമയ ഘോഷയാത്ര; സംസ്ഥാനതല ഓണാഘോഷങ്ങൾക്ക് പ്രൗഢോജ്വല തുടക്കം