Home News Kerala News ട്രെയിനിൽ വീണ്ടും ടിടിഇക്കു നേരെ ആക്രമണം; പ്രതി പിടിയിൽ

ട്രെയിനിൽ വീണ്ടും ടിടിഇക്കു നേരെ ആക്രമണം; പ്രതി പിടിയിൽ

38

കോഴിക്കോട്: ട്രെയിനിൽ ടിടിഇക്കു നേരെ വീണ്ടും ആക്രമണം. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനാണ് ആക്രമണം നടത്തിയത്. പുലർച്ചെ 3.30നു ട്രെയിൻ വടകര പിന്നിട്ടപ്പോളാണ് ആക്രമണം ഉണ്ടായത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ആളാണ് ആക്രമിച്ചത്. പരിക്കേറ്റ ടിടിഇ ഋഷി ശശീന്ദ്രനാഥ് ഷൊർണൂർ റെയിൽവേ ഹോസ്പിറ്റലിൽ ചികിത്സ തേടി.

മദ്യ ലഹരിയിൽ ആയിരുന്ന അക്രമി കത്തി വീശുകയായിരുന്നു. പ്രതി ബിജുകുമാർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസവും ടിടിഇക്ക് നേരെ ട്രെയിനിൽ ആക്രമണമുണ്ടായി. വനിതാ ടിടിഇയെ യാത്രക്കാരൻ മ‍ർദ്ദിക്കുകയായിരുന്നു. വനിതാ ടിടിഇയെ മർദ്ദിച്ച യാത്രക്കാരനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മംഗളുരു -ചെന്നൈ എക്സ്പ്രസിലാണ് സംഭവം.

Previous articleസിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവ സംവിധായകൻ അറസ്റ്റിൽ
Next articleസംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം 27 മുതൽ