Home News Kerala News 500 രൂപയെ ചൊല്ലി തർക്കം: രണ്ട് ബസ് ജീവനക്കാർക്ക് കുത്തേറ്റു

500 രൂപയെ ചൊല്ലി തർക്കം: രണ്ട് ബസ് ജീവനക്കാർക്ക് കുത്തേറ്റു

54

കോഴിക്കോട്: കടം വാങ്ങിയ 500 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് കോഴിക്കോട് കിനാലൂരിൽ രണ്ട് ബസ് ജീവനക്കാർക്ക് കുത്തേറ്റത്. തലയാട് സ്വദേശി സിജിത്ത്, ഏകരൂൽ സ്വദേശി സിജാദ് എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന ബസ് ക്‌ളീനർ സജിലിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആക്രമിച്ച കിനാലൂർ ഏഴുകണ്ടി സ്വദേശികളായ ബബിലേഷ്, മനീഷ്, ശരത് ലാൽ എന്നിവരെ ബാലുശ്ശേരി പോലീസ് അറസ്റ്റ്‌ ചെയ്തു.

Previous articleമാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്കും. സെപ്റ്റംബറോടെ പദ്ധതി യാഥാര്‍ത്ഥ്യമാകും
Next articleമന്ത്രിമാരുടെ വാഹനങ്ങളിലെ എൽഇഡി ലൈറ്റുകൾക്ക് നിരോധനം