Home News Kerala News ട്രെയിനിന് നേരെ വീണ്ടും ആക്രമണം; രാജധാനി എക്‌സ്പ്രസിനും വന്ദേഭാരതിനും നേരെ കല്ലേറ്

ട്രെയിനിന് നേരെ വീണ്ടും ആക്രമണം; രാജധാനി എക്‌സ്പ്രസിനും വന്ദേഭാരതിനും നേരെ കല്ലേറ്

57

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനിന് നേരെയുള്ള അക്രമണങ്ങൾ തുടർക്കഥയാകുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്. കാഞ്ഞങ്ങാട് രാജധാനി എക്‌സ്പ്രസിന് നേരെയും മലപ്പുറത്ത് വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുമാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല.

ഉച്ചയ്ക്ക് 3.45ഓടെയാണ് രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. അക്രമത്തില്‍ ട്രെയിനിന്റെ ഗ്ലാസ് പൊട്ടി. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു രാജധാനി എക്‌സ്പ്രസ്. എ സി കോച്ചിന്റെ ഗ്ലാസുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. പൊലീസും ആര്‍പിഎഫും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അക്രമിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. പരിശോധനകള്‍ക്ക് ശേഷം ട്രെയിനിന്റെ യാത്ര പുനരാരംഭിച്ചു.മലപ്പുറത്ത് വച്ചാണ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. മലപ്പുറം താനൂരിനും പരപ്പനങ്ങടിക്കും ഇടയില്‍ വച്ചാണ് കല്ലേറ് ഉണ്ടായതെന്നാണ് സൂചന. തിരുവനന്തപുരം ഭാഗത്തേക്ക് പോയ സര്‍വീസിന് നേരെയാണ് കല്ലേറുണ്ടായത്.

Previous articleമന്ത്രിമാരുടെ വാഹനങ്ങളിലെ എൽഇഡി ലൈറ്റുകൾക്ക് നിരോധനം
Next articleഐഎസ്ആർഒ(വിഎസ്എസ്‌സി) പരീക്ഷയിലെ കോപ്പിയടി; ഞായറാഴ്ച നടന്ന പരീക്ഷകൾ റദ്ദാക്കി