Home News Kerala News ചന്ദ്രയാൻ 3നെ പരിഹസിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; നടൻ പ്രകാശ് രാജിനെതിരെ കേസ്

ചന്ദ്രയാൻ 3നെ പരിഹസിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; നടൻ പ്രകാശ് രാജിനെതിരെ കേസ്

41

ബെംഗളുരു:ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 നെ പരിഹസിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട നടൻ പ്രകാശ് രാജിനെതിരെ കേസെടുത്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ചില ഹിന്ദു സംഘടനാ പ്രവർത്തകരാണ് നടനെതിരെ പരാതി നൽകിയത്. ചന്ദ്രയാൻ പുറത്തുവിട്ട ആദ്യചിത്രം എന്ന പേരിൽ ചന്ദ്രനിൽ ചായ അടിക്കുന്ന ഒരാളുടെ കാർട്ടൂണാണ് പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ഇതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് പ്രകാശ് രാജിനെതിരെ ചില സംഘടനകള്‍ പരാതിയുമായി എത്തിയത്. എന്നാൽ ചന്ദ്രനിൽപ്പോയാലും അവിടെ ചായക്കടയുമായി ഒരു മലയാളിയുണ്ടാകും എന്ന തമാശയാണ് താനുദ്ദേശിച്ചതെന്ന വിശദീകരണവുമായി പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. തന്നെ വിമർശിക്കുന്നവർ ഏത് ‘ചായ്‍വാല’യെ ആണ് ഉദ്ദേശിച്ചതെന്ന് തനിക്കറിയില്ലെന്നും പ്രകാശ് രാജ് പ്രതികരിച്ചിരുന്നു. പ്രകാശ് രാജിന്‍റെ പോസ്റ്റ് ലജ്ജാകരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി പറഞ്ഞു. കേന്ദ്രമന്ത്രിമാരും ഐഎസ്ആര്‍ഒ മുന്‍മേധാവിയും അടക്കം പ്രകാശ് രാജിന്‍റെ സോഷ്യല്‍‌ മീഡിയ പോസ്റ്റിനെതിരെ രംഗത്ത് വന്നിരുന്നു.

Previous articleസിപിഎം ഓഫിസുകളുടെ നിര്‍മാണം നിര്‍ത്തിവെക്കണം; ഹൈക്കോടതി
Next articleനെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സ്ട്രച്ചർ തകർന്ന് രോഗിക്ക് പരിക്ക്