Home News Kerala News ഓണ വിപണി മുന്നിൽ കണ്ട് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നു; കോഴി ഇറച്ചിയുടെ വില കുത്തനെ ഉയർന്നു

ഓണ വിപണി മുന്നിൽ കണ്ട് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നു; കോഴി ഇറച്ചിയുടെ വില കുത്തനെ ഉയർന്നു

64

കൊച്ചി: ഒരാഴ്ചക്കിടെ കോഴി ഇറച്ചിയുടെ വില കുത്തനെ ഉയരുന്നു. ഒരാഴ്ച മുമ്പ് വരെ 180 രൂപയായിരുന്ന കോഴി ഇറച്ചിക്ക് ഇപ്പോൾ വില 230 മുതൽ 240 രൂപ വരെയാണ്. ഓണവിപണി മുന്നിൽ കണ്ട് കോഴി ഇറച്ചിക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി വില വർധിപ്പിക്കുകയാണെന്നാണ് വ്യപാരികൾ പറയുന്നത്.

ഓണം പ്രമാണിച്ച് ഇനിയും വില വർധിക്കുമെന്ന് കരുതി ഫാമുകാർ കോഴിയെ പൂഴ്ത്തിവെക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. വലിയ വില കൊടുത്താണ് ഏജന്റുമാർ കോഴിയെ കൊണ്ടുവരുന്നത്. നേരത്തെ വില കൂടിയപ്പോൾ സർക്കാർ ഇടപെട്ടതുകൊണ്ട് വില കുറഞ്ഞിരുന്നു. ഓണം അടുക്കും തോറും ഇനിയും വില കൂടുമെന്നും എന്നാൽ തങ്ങൾ വില വർധിപ്പിക്കുകയാണെന്നാണ് ജനങ്ങൾ കരുതുന്നതെന്നും വ്യാപാരികൾ പറയുന്നു. വില നിയന്ത്രിക്കാൻ സർക്കാർ എത്രയും പെട്ടന്ന് ഇടപ്പെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Previous articleവൈക്കം ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് അംഗം രേഷ്മ പ്രവീൺ സത്യപ്രതിജ്ഞ ചെയ്തു; രാവിലെ 11 മണിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്
Next articleമലപ്പുറം തുവ്വൂരിലേത് ദൃശ്യം മോഡൽ കൊലപാതകം. കൊല്ലപ്പെട്ടത് കാണാതായ സുജിതയെന്ന് പൊലീസ് സ്ഥിരീകരിച്ചു