Home News Kerala News വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് അംഗം രേഷ്മ പ്രവീൺ സത്യപ്രതിജ്ഞ ചെയ്തു; രാവിലെ...

വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് അംഗം രേഷ്മ പ്രവീൺ സത്യപ്രതിജ്ഞ ചെയ്തു; രാവിലെ 11 മണിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്

146

വൈക്കം: ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രസിഡൻറ് അഡ്വ: കെ കെ രഞ്ജിത് രേഷ്മ പ്രവീണിന് സത്യവാജകം ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ എസ് ബിജു, എംകെ സീമോൻ, എംകെ റാണിമോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ബി ഡി ഒ കെ അജിത്, സിപിഐഎം ലോക്കൽ സെക്രട്ടറി താജുദ്ദീൻ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

മറവൻ തുരുത്ത് പഞ്ചായത്തിലെ നാലു മുതൽ 10 വരെ വാർഡുകൾ ഉൾപ്പെടുന്ന മറവൻ തുരുത്ത് ഡിവിഷനിൽ നിന്നാണ് രേഷ്മ പ്രവീൺ വിജയിച്ചത്. പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് അംഗം ജോലി കിട്ടി പോയതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞതവണ ആയിരത്തിലേറെ വോട്ടുകൾക്ക് വിജയിച്ച ഡിവിഷനിൽ ഇത്തവണ 232 വോട്ടുകൾക്കായിരുന്നു രേഷ്മ പ്രവീണിന്റെ വിജയം.

Previous articleകരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുൻ മന്ത്രി എ സി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്‌ഡ്
Next articleഓണ വിപണി മുന്നിൽ കണ്ട് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നു; കോഴി ഇറച്ചിയുടെ വില കുത്തനെ ഉയർന്നു