Home News Kerala News എഐ ഓണ്‍ലൈന്‍ ട്രെഡിങ്ങിന്റെ മറവിൽ തട്ടിപ്പ്; പണം നഷ്ടമായത് ലക്ഷക്കണക്കിന് ആളുകൾക്ക്

എഐ ഓണ്‍ലൈന്‍ ട്രെഡിങ്ങിന്റെ മറവിൽ തട്ടിപ്പ്; പണം നഷ്ടമായത് ലക്ഷക്കണക്കിന് ആളുകൾക്ക്

73

കൊച്ചി: എംടിഎഫ്ഇ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിന് ഇരയായി പണം നഷ്ടമായത് ലക്ഷക്കണക്കിന് ആളുകൾക്ക്. 5000 രൂപ മുതല്‍ രണ്ടു കോടി രൂപ വരെ പണം നഷ്ടമായവരും ഉണ്ട് ഇക്കൂട്ടത്തിൽ. മലപ്പുറം ജില്ലയിൽ ഒരു സ്കൂളിലെ 50 ലധികം അധ്യാപകരാണ് തട്ടിപ്പിന് ഇരയായത്. പണം നഷ്ടപ്പെട്ടവരില്‍ സ്ത്രീകളടക്കം പലരും ഇന്ന് ആത്മഹത്യയുടെ വക്കിലാണ്.

എംടിഎഫ്ഇ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് തട്ടിപ്പ് നടത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ട്രെഡിങ് ബട്ടൺ ഓണാക്കുന്നതോടെ ട്രെഡിങ് നടക്കുമെന്ന് വിശ്വസിപ്പിച്ചാണ് പലരെയും ചതിയിൽ പ്പെടുത്തിയത്. നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ചുള്ള പണം അക്കൗണ്ടിൽ വന്നു കൊണ്ടിരുന്നപ്പോൾ ആളുകളുടെ വിശ്വാസ്യത ഇരട്ടിയായി. പലരും ഓഫീസുകൾ ആരംഭിച്ചു. എന്നാൽ പണം പിൻവലിക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ടു തുടങ്ങിയതോടെയാണ് പലരും തങ്ങൾ വഞ്ചിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞത്.

തട്ടിപ്പിനിരയായ മലയാളികളുടെ എണ്ണമെടുത്താൽ രണ്ട് ലക്ഷം കഴിയുമെന്നാണ് അനൗദ്യോഗിക കണക്ക്. മോഹിപ്പിക്കുന്ന വരുമാന വാഗ്ദാനത്തില്‍ കുടുങ്ങി പണം നിക്ഷേപിച്ചവരില്‍ സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരുമുണ്ട്. കൊരട്ടി, ചാലക്കുടി ഭാഗങ്ങളിലും ഉണ്ട് പണം നഷ്ടപ്പെട്ടവർ. എന്നാല്‍ അപമാനം ഭയന്ന് ആരും ഇത് പുറത്താന്‍ പറയാൻ ധൈര്യപ്പെടുന്നില്ല എന്നതാണ് വാസ്തവം. സ്വന്തമായി പണം നഷ്ടപ്പെട്ടതിനൊപ്പം തങ്ങള്‍ മുഖേന പദ്ധതിയില്‍ ചേർന്ന പലർക്കും പണം നഷ്ടപ്പെട്ടതോടെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും.മണി ചെയിൻ മാതൃകയിൽ ഉയർന്ന ലാഭം വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തുന്ന ഇത്തരത്തിൽ നിരവധി കമ്പനികളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. എന്നാൽ മണി ചെയിൻ കമ്പനികൾക്കെതിരെ സർക്കാർ നടപടി കടുപ്പിക്കുന്ന സാഹചര്യത്തിൽ ഇവർ പുതിയ രീതിയിലുള്ള തട്ടിപ്പുകളുമായി ആണ് തങ്ങളുടെ ഇരകളെ വലയിലാക്കാനുള്ള തന്ത്രങ്ങൾ മെനയുന്നത്.

Previous articleസ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഓണത്തിന് മുൻപായി ഓണറേറിയം; മന്ത്രി വി ശിവൻകുട്ടി
Next articleമുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയില്‍; പൊതുപരിപാടികളില്‍ പങ്കെടുക്കും