Home News Kerala News സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഓണത്തിന് മുൻപായി ഓണറേറിയം; മന്ത്രി വി ശിവൻകുട്ടി

സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഓണത്തിന് മുൻപായി ഓണറേറിയം; മന്ത്രി വി ശിവൻകുട്ടി

52

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഓണത്തിന് മുമ്പായി ഓണറേറിയം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ജൂൺ, ജൂലൈ മാസങ്ങളിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,040 സ്കൂളുകളിലെ 13,611 പാചകത്തൊഴിലാളികൾക്കാണ് 2023 ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ വേതനം നൽകുക.

ഇതിനായി സംസ്ഥാന അധിക സഹായത്തിൽ നിന്ന് 50.12 കോടി രൂപ സർക്കാർ അനുവദിക്കുകയും തുക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് ട്രഷറി മുഖാന്തിരം അയക്കുകയും ചെയ്തിട്ടുണ്ട്.ജില്ല, ഉപജില്ലാ, വിദ്യാഭ്യാസ കാര്യാലയങ്ങൾ വഴി ബുധനാഴ്ച മുതൽ പാചകത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക അയക്കുന്നതിനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്വീകരിച്ചു.തൊഴിലാളികളുടെ ആഗസ്റ്റ് മാസത്തെ വേതനം സെപ്റ്റംബർ 5 ന് മുൻപായി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

Previous articleചന്ദ്രനിൽ പുതുചരിത്രം കുറിച്ച് ഇന്ത്യ; ചന്ദ്രയാൻ 3 വിജയകരം
Next articleഎഐ ഓണ്‍ലൈന്‍ ട്രെഡിങ്ങിന്റെ മറവിൽ തട്ടിപ്പ്; പണം നഷ്ടമായത് ലക്ഷക്കണക്കിന് ആളുകൾക്ക്