Home News Kerala News കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഇന്ന് വിതരണം ചെയ്യും; ഉത്സവബത്ത 2750 രൂപ

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഇന്ന് വിതരണം ചെയ്യും; ഉത്സവബത്ത 2750 രൂപ

51

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളം ഇന്ന് വിതരണം ചെയ്യും. തൊഴിലാളി സംഘടനാ നേതാക്കൾ കെഎസ്ആർടിസി മാനേജ്മെന്റുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനം. ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവൻസും കൂടി നൽകും.

ഇതോടെ 26-ാം തീയതി മുതൽ നടത്താനിരുന്ന സമരം തൊഴിലാളി യൂണിയനുകൾ പിൻവലിച്ചു. താത്കാലിക ജീവനക്കാർക്കും സ്വിഫ്റ്റിലെ കരാർ ജീവനക്കാർക്കും ആയിരം രൂപ വീതം ഉത്സവ ബത്ത നൽകാനും തീരുമാനമായി. ശമ്പളം ഗഡുക്കളായി നൽകുന്ന രീതി വരും മാസങ്ങളിലും അംഗീകരിക്കാനാകില്ലെന്ന നിലപാട് യൂണിയൻ നേതാക്കൾ എംഡിയെ ധരിപ്പിച്ചു.

Previous articleബിവറേജസ് കോർപ്പറേഷനിലെ ജീവനക്കാർക്ക് തൊണ്ണൂറായിരം രൂപ ഓണം ബോണസ്
Next articleസംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ