Home News Kerala News വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; വിചാരണ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; വിചാരണ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

42

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം കേസില്‍ വിചാരണ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്. ബാലഭാസ്കറിന്റെ കുടുംബം നൽകിയ ഹർജിയിലാണ് കോടതി ഉത്തരവിട്ടത്. പുനരന്വേഷണം ആവശ്യപ്പെട്ടായിരുന്നു പിതാവ് കെ സി ഉണ്ണി ഹൈക്കോടതിയെ സമീപിച്ചത്.

സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് ബാലാഭാസ്കറിന്റെ കുടുംബം കോടതിയോട് അറിയിച്ചു. ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ഇല്ലെന്നായിരുന്നു സിബിഐ കണ്ടെത്തൽ. തിരുവനന്തപുരം സി ജെ എം കോടതിയിലാണ് കേസിന്റെ വിചാരണ. അപകട സമയത്ത് വാഹനം ഓടിച്ച അർജ്ജുനനെ പ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

Previous articleഓണസദ്യ കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; എട്ടു പേർ ആശുപത്രിയില്‍
Next articleഭാര്യയുമായി തര്‍ക്കം; തിരുവനന്തപുരത്ത് മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് പിതാവ്