Home News Kerala News മദ്യപാനത്തിനിടെ തർക്കം; സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥൻ

മദ്യപാനത്തിനിടെ തർക്കം; സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥൻ

48

കണ്ണൂർ: മദ്യപിക്കുന്നതിനിടെ പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മയ്യില്‍ സ്റ്റേഷനിലെ എഎസ്‌ഐ ദിനേശനാണ് സുഹൃത്ത് സജീവനെ കൊലപ്പെടുത്തിയത്. രാത്രി എട്ട് മണിയോടെയാണ് സംഭവം.

ഇരുവരും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ പഴയ പണമിടപാടിന്റെ കാര്യം പറഞ്ഞ് തമ്മില്‍ തര്‍ക്കിക്കുകയായിരുന്നു. ദിനേശന്റെ വീട്ടിലിരുന്നാണ് ഇവർ മദ്യപിച്ചത്. തര്‍ക്കം മുറുകിയതോടെ ദിനേശന്‍ വീട്ടില്‍ നിന്ന് വിറകുകൊള്ളിയെടുത്ത് സുഹൃത്തിന്റെ തലയ്ക്കടിക്കുകയായിരുന്നു. സജീവന്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.

Previous articleമുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയില്‍; പൊതുപരിപാടികളില്‍ പങ്കെടുക്കും
Next articleആരാകും ലോക ചെസ്സ് ചാമ്പ്യൻ എന്ന ആകാംക്ഷയിൽ ലോകം. ഇന്ത്യൻ താരം പ്രഗ്നാനന്ദ ഇന്ന് നിർണായക മത്സരത്തിനിറങ്ങും