Home News Kerala News മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയില്‍; പൊതുപരിപാടികളില്‍ പങ്കെടുക്കും

മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയില്‍; പൊതുപരിപാടികളില്‍ പങ്കെടുക്കും

60

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ പ്രചാരണങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തിലെത്തും. ഇന്ന് വൈകിട്ട് നാല് മണിയോടെ പുതുപ്പള്ളിയിലെ പൊതുപരിപാടിയില്‍ അദ്ദേഹം സംസാരിക്കും. തുടർന്ന് വൈകിട്ട് 5.30ന് അയര്‍ക്കുന്നത്ത് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിലും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.

ആഗസ്റ്റ് 30ന് ശേഷം മുഖ്യമന്ത്രി വീണ്ടും പുതുപ്പള്ളിയിൽ എത്തിയേക്കും. ആവേശോജ്ജ്വലമായ പ്രചാരണമാണ് പുതുപ്പള്ളിയില്‍ നടക്കുന്നത്. മന്ത്രി വി എന്‍ വാസവന്‍റെ മേല്‍നോട്ടത്തിലാണ് പ്രചാരണ പരിപാടികള്‍. മന്ത്രിമാരും ജനപ്രതിനിധികളും ജെയ്ക് സി തോമസിനു വേണ്ടി മണ്ഡലത്തിലുണ്ട്.

Previous articleഎഐ ഓണ്‍ലൈന്‍ ട്രെഡിങ്ങിന്റെ മറവിൽ തട്ടിപ്പ്; പണം നഷ്ടമായത് ലക്ഷക്കണക്കിന് ആളുകൾക്ക്
Next articleമദ്യപാനത്തിനിടെ തർക്കം; സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥൻ