Home Sports ആരാകും ലോക ചെസ്സ് ചാമ്പ്യൻ എന്ന ആകാംക്ഷയിൽ ലോകം. ഇന്ത്യൻ താരം പ്രഗ്നാനന്ദ ഇന്ന് നിർണായക...

ആരാകും ലോക ചെസ്സ് ചാമ്പ്യൻ എന്ന ആകാംക്ഷയിൽ ലോകം. ഇന്ത്യൻ താരം പ്രഗ്നാനന്ദ ഇന്ന് നിർണായക മത്സരത്തിനിറങ്ങും

70

ബാക്കു (അസർബൈജാൻ): ചെസ്‌ ലോകകപ്പ് ഫൈനലിലെ രണ്ടാംമത്സരത്തിലും ഇന്ത്യൻ താരം പ്രഗ്നാനന്ദ നോർവേ താരം മാഗ്‌നസ്‌ കാൾസനെ സമനിലയിൽ തളച്ചു. നിർണായക ടൈബ്രേക്കർ ഇന്ന്‌ വെെകിട്ട് നാലരയ്ക്ക് നടക്കും. ജയിക്കുന്ന ആൾ ലോക ചാമ്പ്യനാവും. ഫിഡെ ചെസ് ലോകകപ്പ് ഫൈനലിലെ രണ്ടാം ഗെയിമിൽ പ്രഗ്നാനന്ദയും, മാഗ്നസ് കാൾസനും 30 നീക്കങ്ങൾക്കൊടുവിൽ സമനില അംഗീകരിക്കുകയായിരുന്നു. ആദ്യ മത്സരം 35 നീക്കത്തിലാണ്‌ സമനിലയിൽ അവസാനിച്ചത്‌. ആദ്യ രണ്ട്‌ മത്സരങ്ങളും ക്ലാസിക്കൽ ശൈലിയിലുള്ളതായിരുന്നു. ടൈബ്രേക്കിൽ സമയത്തെ അടിസ്ഥാനമാക്കിയുള്ള അതിവേഗ ശൈലിയായ റാപ്പിഡ് മത്സരമാണ് ഇന്ന് നടക്കുക. ഇരുകൂട്ടർക്കും 25 മിനിറ്റുവീതം നൽകിയുള്ള രണ്ട്‌ മത്സരമുണ്ടാകും. അതിലും സമനിലയായാൽ 10 മിനിറ്റുവീതമുള്ള റാപ്പിഡ്‌ നടക്കും. സമനില തുടർന്നാൽ അഞ്ച്‌ മിനിറ്റിലും മൂന്ന്‌ മിനിറ്റിലും തീരുന്ന സഡൻഡെത്തായ ‘ബ്ലിറ്റ്‌സ്‌’ വിധി നിർണയിക്കും.

ചെസ് ലോകകപ്പിന്റെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്നാനന്ദ ക്വാര്‍ട്ടറിലെത്തിയത്. സെമിയിൽ ലോക മൂന്നാം നമ്പര്‍ ഫാബിയാനോ കരുവാനയെ കീഴടക്കി പ്രഗ്നാനന്ദ ഫൈനലുറപ്പിച്ചു. വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. ആനന്ദ് രണ്ടു വട്ടം ലോകകപ്പ് ചാംപ്യനായിട്ടുണ്ട്. 2005 ൽ ലോകകപ്പിന്റെ ഫോർ‌മാറ്റ് നോക്കൗട്ട് രീതിയിലേക്കു പരിഷ്കരിച്ചിരുന്നു. അതിനു ശേഷം ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.

Previous articleമദ്യപാനത്തിനിടെ തർക്കം; സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥൻ
Next articleചാന്ദ്രയാൻ 3: വിജയ നിമിഷത്തിൽ അഭിമാനത്തോടെ കേരളത്തിലെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ