Home Sports ഇടിക്കൂട്ടിലെ രാജാവ് ഇനി ഓർമ്മ. റസ്‍ലിങ് താരം ബ്രേ വയറ്റ് അന്തരിച്ചു. താരത്തിന്റെ മരണം ഹൃദയാഘാതം...

ഇടിക്കൂട്ടിലെ രാജാവ് ഇനി ഓർമ്മ. റസ്‍ലിങ് താരം ബ്രേ വയറ്റ് അന്തരിച്ചു. താരത്തിന്റെ മരണം ഹൃദയാഘാതം മൂലം

72

ന്യൂജഴ്‌സി: വേദിയിലെ തകർപ്പൻ പ്രകടനങ്ങൾകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ഡബ്ല്യൂഡബ്ല്യൂഇയിലെ മുൻ ചാമ്പ്യൻ ബ്രേ വയറ്റ് അന്തരിച്ചു. ഹൃദയാഘാതം മൂലം 36-ാം വയസിലാണ് ബ്രേ വയറ്റ് വിട പറഞ്ഞത്. ബ്രേ വയറ്റിൻ്റെ മരണ വാർത്ത ഡബ്ല്യൂഡബ്ല്യൂഇ ചീഫ് കണ്ടൻറ് ഓഫീസർ ട്രിപിൾ എച്ചാണ് (പോൾ മൈക്കൽ ലെവിസ്‌ക്യു) സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 2009 മുതൽ ഡബ്ല്യൂഡബ്ല്യൂഇയുടെ ഭാഗമായ ബ്രേ വയറ്റ് റെസ്ലിംഗ് എൻറർടെൻമെൻ്റ് രംഗത്തെ സൂപ്പർ താരങ്ങളിൽ ഒരാളായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ബ്രേ വയറ്റ് കഴിഞ്ഞ കുറച്ച് മാസങ്ങളായി റസ്‍ലിങ് രംഗത്ത് നിന്ന് വിട്ടു നിൽക്കുക ആയിരുന്നു. ഡബ്ല്യൂഡബ്ല്യൂഇ ചാമ്പ്യൻഷിപ്പ് ഒരു തവണയും യൂണിവേഴ്‌സൽ ചാമ്പ്യൻഷിപ്പ് രണ്ട് തവണയും സ്വന്തമാക്കിയിട്ടുണ്ട്.

റസ്‍ലിങ് താരമായിരുന്ന മൈക്ക് റോറ്റുണ്ടയുടെ മകനാണ് ബ്രേ വയറ്റ്. 2021, 2022 വർഷങ്ങളിലും റെസ്‍ലിങ്ങിൽനിന്ന് വയറ്റ് അവധിയെടുത്തിരുന്നു. എന്നാൽ പിന്നീട് മത്സരങ്ങളിലേക്കു തിരിച്ചെത്തി.റെസ്‍ലിങ്ങുമായി കുടുംബത്തിനുള്ള ബന്ധം തന്നെയാണ് ബ്രേ വയറ്റിനെ ഈ മേഖലയിലേക്ക് അടുപ്പിച്ചത്. പിതാവ് മൈക്ക് റോറ്റുണ്ടയ്ക്കു പുറമേ മുത്തച്ഛൻ ബ്ലാക്ക്ജാക്ക് മുല്ലിഗനും അറിയപ്പെടുന്ന ഗുസ്തി താരമായിരുന്നു. വയറ്റിന്റെ അമ്മാവൻമാരായ ബാരി വിന്റം, കെൻ‍ഡൽ വിന്റം എന്നിവരും ഗുസ്തി താരങ്ങളാണ്.

Previous articleതുവ്വൂർ സുജിത വധക്കേസിൽ പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. പ്രതിയായ യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ വീട്ടിലെത്തിയാണ് പോലീസ് തെളിവുകൾ ശേഖരിക്കുന്നത്
Next articleപുതുപ്പള്ളി എൽ ഡി എഫിനൊപ്പം. സ്വകാര്യ ഏജൻസികളുടെ സർവേകൾ യു ഡി എഫിന് ശുഭ സൂചനയല്ല