Home News Kerala News ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തം; പരിക്കേറ്റവർക്ക് അടിയന്തര ചികിത്സാ സഹായം നൽകും; മുഖ്യമന്ത്രി

ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തം; പരിക്കേറ്റവർക്ക് അടിയന്തര ചികിത്സാ സഹായം നൽകും; മുഖ്യമന്ത്രി

78

തിരുവനന്തപുരം: വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക് സമീപം തേയില നുള്ളാൻ പോയ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. പരിക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ. കെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

മാനന്തവാടിയിൽ തേയിലത്തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് താഴ്ചയിലേക്കു മറിഞ്ഞ് 9 സ്ത്രീകളാണ് മരിച്ചത്.മാനന്താവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപമാണ് അപകടം നടന്നത്. വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. ആകെ 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. വയനാട് സ്വദേശികളാണ് മരിച്ച എല്ലാവരും.

Previous articleസംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉടനില്ല; സെപ്റ്റംബർ 4 വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങും
Next articleകെഎസ്ആർടിസിയുടെ പുതിയ 60 ഇലക്ട്രിക് റെഡ് ബസുകൾ നാളെ നിരത്തിലിറങ്ങും; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും