Home News Kerala News കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ നിർദ്ദേശം. തിരഞ്ഞെടുപ്പ് കമ്മീഷനാണ് നിർദേശം നൽകിയത്

കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ നിർദ്ദേശം. തിരഞ്ഞെടുപ്പ് കമ്മീഷനാണ് നിർദേശം നൽകിയത്

56

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ജില്ലാ സപ്ലൈ ഓഫീസർക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയത്. അതെ സമയം വിതരണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സിവിൽ സപ്ലൈസ് വകുപ്പ് ഇലക്ഷൻ കമ്മീഷന് കത്ത് നൽകി. കിറ്റിന് അർഹരായ മഞ്ഞ കാർഡുകാർക്ക് കഴിഞ്ഞ ദിവസം മുതൽ റേഷൻ കടകളിൽ നിന്നും കിറ്റ് കൈപ്പറ്റാമെന്നായിരുന്നു അറിയിച്ചിരുന്നത്. സംസ്ഥാനത്താകെ 6.07 ലക്ഷം കിറ്റുകളാണ്‌ വിതരണം ചെയ്യുന്നത്‌. 14 ഇനങ്ങളാണ്‌ ഇതിലുണ്ടാകുക.100 ഗ്രാം ശബരി തേയില, 250ഗ്രാം ചെറുപയർ പരിപ്പ്‌, 250 ഗ്രാം മിൽമ സേമിയ പായസം മിക്‌സ്‌,
50 മില്ലി മിൽമ നെയ്യ്‌, അരലിറ്റർ ശബരി വെളിച്ചെണ്ണ, 100 ഗ്രാം ശബരി സാമ്പാർപ്പൊടി, 100ഗ്രാം ശബരി മുളക്‌ പൊടി, 100 ഗ്രാം ശബരി മഞ്ഞൾപ്പൊടി, 100ഗ്രാം ശബരി മല്ലിപ്പൊടി, 500ഗ്രാം ചെറുപയർ, 250ഗ്രാം തുവരപ്പരിപ്പ്‌, ഒരുകിലോ പൊടി ഉപ്പ്‌, 50 ഗ്രാം കശു വണ്ടി, ഒരു തുണി സഞ്ചി എന്നിവയാണ്‌ കിറ്റിലുണ്ടാകുക. റേഷൻ കാർഡുകാർ പരമാവധി അതാത്‌ റേഷൻ കടകളിൽ നിന്ന്‌ തന്നെ കിറ്റുകൾ വാങ്ങണമെന്നും അതിനുള്ള ക്രമീകരണമാണ്‌ വരുത്തിയതെന്നും ഭക്ഷ്യവകുപ്പ്‌ അറിയിച്ചു. 27 നകം കിറ്റ്‌ വിതരണം പൂർത്തീകരിക്കും. ഞായർ,തിങ്കൾ ദിവസങ്ങളിൽ റേഷൻ കടകൾ പ്രവർത്തിക്കും. കിറ്റ്‌ വിതരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം തമ്പാനൂരിൽ ബുധനാഴ്‌ച ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിച്ചു.

Previous articleമാത്യു കുഴൽനാടൻ എംഎൽഎയുടെ ഓഫീസിലേയ്ക്ക് സി പി ഐ എം മാർച്ച്. എംഎൽഎയുടെ ബിനാമി ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്
Next articleമാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു: 9 പേർ മരിച്ചതായി പ്രാഥമിക വിവരം