Home News Kerala News മാത്യു കുഴൽനാടൻ എംഎൽഎയുടെ ഓഫീസിലേയ്ക്ക് സി പി ഐ എം മാർച്ച്. എംഎൽഎയുടെ ബിനാമി ഇടപാടുകൾ...

മാത്യു കുഴൽനാടൻ എംഎൽഎയുടെ ഓഫീസിലേയ്ക്ക് സി പി ഐ എം മാർച്ച്. എംഎൽഎയുടെ ബിനാമി ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്

75

കൊച്ചി: സിപിഐഎം മൂവാറ്റുപുഴ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാത്യു കുഴൽനാടൻ എംഎൽഎയുടെ ഓഫീസിലേയ്ക്ക് മാർച്ച് നടത്തിയത്. എംഎൽഎയുടെ ബിനാമി തട്ടിപ്പും, നികുതി വെട്ടിപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടന്ന മാർച്ച് സിപിഐഎം ഏരിയ കമ്മിറ്റി
ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ചു. നിരവധിയാളുകൾ മാർച്ചിൽ പങ്കെടുത്തു. എംഎൽഎ ഓഫീസിന് മുന്നിൽ പോലീസ് മാർച്ച് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ സമരം സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിയേറ്റ് അംഗം പി ആർ മുരളിധരൻ, മണ്ഡലം സെക്രട്ടറി ഷാജി മുഹമ്മദ്, ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻഎന്നിവർ സംസാരിച്ചു.

Previous articleലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഫൈനലിൽ. ഞായറായഴ്ച ഫൈനൽ
Next articleകോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ നിർദ്ദേശം. തിരഞ്ഞെടുപ്പ് കമ്മീഷനാണ് നിർദേശം നൽകിയത്