Home Sports ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഫൈനലിൽ. ഞായറായഴ്ച ഫൈനൽ

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഫൈനലിൽ. ഞായറായഴ്ച ഫൈനൽ

89

ബുഡാപെസ്‌റ്റ്‌: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ജാവലിൻ താരവും ഒളിമ്പിക്‌സ് മെഡലിസ്റ്റുമായ നീരജ് ചോപ്ര ഫൈനലിൽ പ്രവേശിച്ചു. ഫൈനൽ യോഗ്യത നേടുവാനുള്ള തന്റെ ആദ്യ ശ്രമത്തിൽ തന്നെ നീരജ് വിജയിച്ചിരുന്നു. 83 മീറ്ററായിരുന്നു ഫൈനലിൽ പ്രവേശിക്കാനുള്ള ദൂരം. എന്നാൽ 88.77 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞ് എത്തിച്ചാണ് താരം ഫൈനൽ യോഗ്യത നേടിയത്. ആദ്യമായാണ് ആദ്യ ശ്രമത്തിൽ ഒരുതാരം ഈ ദൂരം മറികടക്കുന്നത്. ഞായറാഴ്‌ചയാണ് ഫൈനൽ മത്സരം നടക്കുക. നീരജിന് പുറമേ കിഷോർ കുമാർ ജെന, ഡി പി മനു എന്നിവരും ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്. കഴിഞ്ഞവർഷം യുഎസിൽ നടന്ന ചാംമ്പ്യൻഷിപ്പിൽ നീരജ് വെള്ളി നേടിയിരുന്നു. യോഗ്യതാ റൗണ്ടിലെ തകര്‍പ്പൻ പ്രകടനത്തിലൂടെ പാരിസ് ഒളിംപിക്‌സിനും നീരജ് യോഗ്യത നേടി.

Previous articleനരഹത്യാക്കേസിൽ ശ്രീറാം വെങ്കിട്ടരാമനു സുപ്രീംകോടതിയിൽനിന്നു തിരിച്ചടി. കേസിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവെച്ചു
Next articleമാത്യു കുഴൽനാടൻ എംഎൽഎയുടെ ഓഫീസിലേയ്ക്ക് സി പി ഐ എം മാർച്ച്. എംഎൽഎയുടെ ബിനാമി ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്