Home Culture പൂക്കൾ ഇല്ലാതെയും പൂക്കളമൊരുക്കാം. വ്യത്യസ്തമായി ഈ കണ്ണൂർ മാതൃക

പൂക്കൾ ഇല്ലാതെയും പൂക്കളമൊരുക്കാം. വ്യത്യസ്തമായി ഈ കണ്ണൂർ മാതൃക

98

കണ്ണൂർ: തിരുവോണം ഇങ്ങെത്തിയതോടെ പൂക്കളമൊരുക്കാൻ പൂക്കൾക്കായി ആളുകൾ നെട്ടോട്ടമോടുന്ന കാഴ്ചയാണ് എങ്ങും. എന്നാൽ പൂക്കൾ ഇല്ലാതെയും പൂക്കളമൊരുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കണ്ണൂരിലെ ഒരു സംഘമാളുകൾ. സോഡ കുപ്പിയുടെ അടപ്പ്, പഴയ തുണി, ലോട്ടറി ടിക്കറ്റ്, കക്കത്തോട് എന്നിവ കൊണ്ടൊരു വ്യത്യസ്തമായ പൂക്കളം. ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുടെ അഭിമുഖ്യത്തിലാണ് പാഴ് വസ്തുകൾ കൊണ്ട് പൂക്കളം ഒരുക്കിയത്. കണ്ണൂർ ജില്ലാ ആസൂത്രണ സമിതി ഹാളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് കാണികൾക്ക് കൗതുകമായ ഈ പൂക്കളം തീർത്തത്. ഉപയോഗശൂന്യമായ നോട്ടീസ്, മാല, വളകൾ, കക്കത്തോട്, അലങ്കാര വസ്തുകൾ, പേപ്പർ പാക്കിങ് വസ്തുക്കൾ എന്നിവയല്ലാം പൂക്കളത്തിന് ചന്തമേകാൻ ഉപയോഗിച്ചിട്ടുണ്ട്. പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച പൂക്കളം കാണാൻ നിരവധി ആളുകൾ എത്തി. ശുചിത്വ മിഷൻ യങ് പ്രൊഫഷണലുകളായ വി പി ദുപന വരദ, എൻ പി അശ്വതി എന്നിവരാണ് പൂക്കളം ഒരുക്കിയത്.

Previous articleസംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. കെ.എസ്.ഇ.ബി സ്മാർട്ട് മീറ്റർ പദ്ധതിയും ചർച്ചയായേക്കും
Next articleതുവ്വൂർ സുജിത വധക്കേസിൽ പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. പ്രതിയായ യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ വീട്ടിലെത്തിയാണ് പോലീസ് തെളിവുകൾ ശേഖരിക്കുന്നത്