Home News Kerala News മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു: 9 പേർ മരിച്ചതായി പ്രാഥമിക വിവരം

മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു: 9 പേർ മരിച്ചതായി പ്രാഥമിക വിവരം

109

വയനാട്: മാനന്തവാടിയിൽ തേയിലത്തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് താഴ്ചയിലേക്കു മറിഞ്ഞ് 9 പേര്‍ മരിച്ചു. മാനന്താവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപമാണ് അപകടം നടന്നത്. വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. ജീപ്പിലുണ്ടായിരുന്ന തൊഴിലാളികളാണു മരിച്ചത്. മരിച്ചത് എല്ലാവരും സ്ത്രീകളാണ്. ആകെ 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. 4 പേര്‍ക്കു പരുക്കേറ്റിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. വയനാട് സ്വദേശികളാണ് മരിച്ച എല്ലാവരും. മരിച്ചവരിൽ 6 പേരെ തിരിച്ചറിഞ്ഞു. റാണി, ശാന്ത, ചിന്നമ്മ, റാബിയ, ലീല, ഷാജ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേ ഉള്ളു. മക്കി മലയിൽ തേയില നുള്ളിയ ശേഷം തിരികെ വരുമ്പോഴാണ് എസ്റ്റേറ്റ് തൊഴിലാളികൾ അപകടത്തിൽ പെട്ടത്.

Previous articleകോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ നിർദ്ദേശം. തിരഞ്ഞെടുപ്പ് കമ്മീഷനാണ് നിർദേശം നൽകിയത്
Next articleസംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉടനില്ല; സെപ്റ്റംബർ 4 വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങും