Home News Kerala News വി എസ് എസ് സി പരീക്ഷാ തട്ടിപ്പ്; മുഖ്യപ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി അറസ്റ്റിൽ

വി എസ് എസ് സി പരീക്ഷാ തട്ടിപ്പ്; മുഖ്യപ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി അറസ്റ്റിൽ

39

തിരുവനന്തപുരം: വിഎസ്എസ്സി പരീക്ഷ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി പിടിയില്‍. ഹരിയാനയിലെ ഹിന്ദ് പ്രദേശത്തുനിന്നാണ് കേരള പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പരീക്ഷയെഴുതിയവര്‍ക്ക് ഹെഡ്‌സെറ്റിലൂടെ ഉത്തരം പറഞ്ഞു നല്‍കിയവരാണ് പിടിയിലായിരിക്കുന്നത്. പിടിയിലായവരിലൊരാള്‍ കോപ്പിയടിക്ക് ക്വട്ടേഷന്‍ നല്‍കിയ ഉദ്യോഗാര്‍ഥിയെന്ന് പൊലീസ് പറഞ്ഞു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതികളെ കേരളത്തിലെത്തിക്കും. ആള്‍മാറാട്ടം നടന്ന വിഎസ്എസ്സി പരീക്ഷ റദ്ദാക്കിയിരുന്നു. ടെക്നീഷ്യന്‍, ഡ്രാഫ്റ്റ്സ്മാന്‍, റേഡിയോഗ്രാഫര്‍ എന്നീ തസ്തികകളിലേക്ക് നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. പുതിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും. പരീക്ഷ റദ്ദാക്കണമെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

Previous articleതാനൂര്‍ കസ്റ്റഡി മരണം; ആദ്യ പ്രതിപ്പട്ടിക സമർപ്പിച്ചു
Next articleകുട്ടികള്‍ സ്കൂളിൽ എത്തിയില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് ജയില്‍ ശിക്ഷ; കടുത്ത നടപടിക്കൊരുങ്ങി സൗദി