Home News National news മലയാളി യുവതിയെ പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊന്നു; കൊല്ലം സ്വദേശി അറസ്റ്റില്‍

മലയാളി യുവതിയെ പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊന്നു; കൊല്ലം സ്വദേശി അറസ്റ്റില്‍

77

ബെംഗളൂരു: മലയാളി യുവതിയെ പങ്കാളിയായ യുവാവ് തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി ദേവ(24)യാണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷണവിനെ അറസ്റ്റ് ചെയ്തു.ബെംഗളൂരു ബേഗൂരിനടുത്തുള്ള ന്യൂ മിക്കോലെ ഔട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം.

വൈഷ്ണവ് പ്രഷര്‍ കുക്കര്‍ കൊണ്ട് ദേവയുടെ തലയ്ക്കടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതി തത്ക്ഷണം മരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Previous articleനവവധുവിന്റെ മരണം; ആത്മഹത്യ കുറിപ്പ് കണ്ടെത്തി
Next articleകോഴിക്കോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 12 പേർക്ക് പരിക്ക്