Home News Kerala News കോഴിക്കോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 12 പേർക്ക് പരിക്ക്

കോഴിക്കോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 12 പേർക്ക് പരിക്ക്

60

കോഴിക്കോട്: മൂടാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടം നടന്നത്. കോടിക്കലിൽ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ക്രൂയിസർ കാർ കെഎസ്ആർടിസി ബസ്സിൽ ഇടിച്ചാണ് അപകടം.

ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്നവർ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റ സഫീറ (58), റസീന (37), നിഹ (12), ഫിദ (14), റീന (46), ബാബു (52), രാംദാസ് (54), സിർവിനിസ (50), അഫ്സത്ത് (41) തുടങ്ങിയവരെ മെഡിക്കൽ കോളജിലും സൗദ (45), മുസ്തഫ (17), റിക് സാന (18) എന്നിവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Previous articleമലയാളി യുവതിയെ പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊന്നു; കൊല്ലം സ്വദേശി അറസ്റ്റില്‍
Next articleചരിത്രം കുറിച്ച് നീരജ് ചോപ്ര; ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ സ്വർണം