Home News Kerala News നവവധുവിന്റെ മരണം; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

നവവധുവിന്റെ മരണം; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

66

തിരുവനന്തപുരം: അരുവിക്കരയിൽ നവവധുവിനെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ദുരൂഹത ആരോപിച്ച് രേഷ്മയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശി രേഷ്മയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.

സംഭവ സമയത്ത് ഭർത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് രേഷ്മ മനോവിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജൂൺ 12നായിരുന്നു ഇവർ വിവാഹിതരായത്. ഏറെ നാളായി ഭർത്താവിന്റെ ബന്ധത്തെക്കുറിച്ചുള്ള സംശയം മൂലം രേഷ്മ വലിയ വിഷമത്തിലായിരുന്നു എന്നും പൊലീസ് പറഞ്ഞു.

Previous articleലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി; അശോക് ഗെഹ്‌ലോട്ട്
Next articleമലയാളി യുവതിയെ പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊന്നു; കൊല്ലം സ്വദേശി അറസ്റ്റില്‍