Home News Kerala News സൂര്യനിലേക്ക്; ആദിത്യ എല്‍ വണ്‍ സെപ്തംബര്‍ രണ്ടിന് വിക്ഷേപിക്കും

സൂര്യനിലേക്ക്; ആദിത്യ എല്‍ വണ്‍ സെപ്തംബര്‍ രണ്ടിന് വിക്ഷേപിക്കും

71

ബെംഗളൂരു: സൂര്യന്റെ പര്യവേഷണം ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ദൗത്യം ആദിത്യ എല്‍ വണ്‍ സെപ്തംബര്‍ രണ്ടിന് വിക്ഷേപിക്കും. രാവിലെ 11.30 നാണ് വിക്ഷേപിക്കുക. ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമാണിത്. സെപ്തംബര്‍ രണ്ടാം തിയ്യതിയോ നാലാം തിയ്യതിയോ വിക്ഷേപിക്കുമെന്ന് നേരത്തെ ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു.

സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാനാണ് ആദിത്യ എല്‍ വണ്‍ ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. പിഎസ്എല്‍വി റോക്കറ്റാണ് പേടകത്തെ ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുക. 378 കോടി രൂപയാണ് ദൗത്യത്തിനായി ചെലവ് വരുമെന്ന് കണക്കാക്കുന്നത്.

Previous articleതല്ലിയതിന്റെ പ്രതികാരം; തിരുവനന്തപുരത്ത് പതിനഞ്ചുകാരൻ വൃക്ക രോഗിയായ പിതാവിനെ കൊല്ലാൻ ശ്രമിച്ചു
Next articleസർക്കാർ ഒപ്പമുണ്ട്’ ; ഓണാശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ