Home News Kerala News ഇന്ന് തിരുവോണം; ഐശ്വര്യത്തിന്റെയും ഐക്യത്തിന്റെയും ഉത്സവം

ഇന്ന് തിരുവോണം; ഐശ്വര്യത്തിന്റെയും ഐക്യത്തിന്റെയും ഉത്സവം

60

തിരുവനന്തപുരം: ​ഇന്ന് തിരുവോണം. ലോകമൊട്ടാകെയുള്ള മലയാളികള്‍ ഓണാഘോഷങ്ങളിൽ മുഴുകിയിരിക്കുകയാണ്. ഓണക്കോടിയും പൂക്കളവും സദ്യയും വര്‍ണ്ണാഭമായ പരിപാടികളും ഓണാഘോഷം തകൃതിയാക്കുന്നു .മലയാളികള്‍ക്ക് ഓണം എന്നത് ഐശ്വര്യത്തിന്റെയും ഐക്യത്തിന്റേയും ആഘോഷം കൂടിയാണ്. ജാതി മത ഭേദമന്യേ ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, ലോകത്തുള്ള എല്ലാ മലയാളികളും ഒന്നായി ഓണം ആഘോഷിക്കുന്നു.

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ ഓണാഘോഷങ്ങള്‍ തുടങ്ങും. മഹാബലി തന്റെ പ്രജകളെ കാണുവാന്‍ വര്‍ഷത്തിലൊരിക്കൽ എത്തുന്ന ദിവസമാണ് ഓണം എന്നാണ് ഐതീഹ്യം.ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. തിരുവോണദിവസം വരുന്ന മഹാബലിയെ സ്വീകരിക്കുന്നതിന് അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കും. അത്തം മുതല്‍ തിരുവോണം വരെ ഒരുക്കുന്ന പൂക്കളത്തിനുമുണ്ട് പ്രത്യേകത. പൂക്കളം പോലെ ഓണത്തിന് ഒഴിച്ചുകൂട്ടാൻ പറ്റാത്തതാണ് മഹാബലിയെ എതിരേല്‍ക്കുന്നതും ഓണസദ്യയുമെല്ലാം. വിഭവ സമൃദ്ധമായ സദ്യ എല്ലാവരും ഒരുമിച്ച് കഴിക്കുന്നത് ഓണാഘോഷത്തിൽ ഒഴിച്ചുകൂടാത്ത ഒന്നാണ്.

എല്ലാ മലയാളികൾക്കും ഏഷ്യാ ന്യൂസിന്റെ ഐശ്വര്യ പൂർണമായ പൊന്നോണാശംസകൾ.

Previous articleപുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം ചെയ്യാം; രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
Next articleസൈബർ ആക്രമണം; പരാതി നൽകി അച്ചു ഉമ്മൻ