Home News Kerala News ഉത്രാട ദിനത്തിൽ മലയാളി വാങ്ങിയത് 116 കോടിയുടെ മദ്യം; ഇരിങ്ങാലക്കുടയ്ക്ക് ഒന്നാം സ്ഥാനം

ഉത്രാട ദിനത്തിൽ മലയാളി വാങ്ങിയത് 116 കോടിയുടെ മദ്യം; ഇരിങ്ങാലക്കുടയ്ക്ക് ഒന്നാം സ്ഥാനം

42

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്രാട ദിനത്തിൽ നടന്നത് വൻ മദ്യ വിൽപ്പന. ബെവ്‌കോ ഔട്‌ലെറ്റ് വഴി വിറ്റത് 116 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷം 112 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിനത്തിൽ വിറ്റത്. ഇത്തവണ നാലു കോടിയുടെ അധിക വില്പന നടന്നു.

ഏറ്റവും കൂടുതൽ മദ്യം വിറ്റത് ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയിൽ വിറ്റത്. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്‌ലെറ്റിലാണ്. ഇവിടെ വിറ്റത് 1.01 കോടി രൂപയുടെ മദ്യമാണ്.

Previous articleസൈബർ ആക്രമണം; പരാതി നൽകി അച്ചു ഉമ്മൻ
Next articleപാചക വാതക വില കുറയും; എൽപിജിക്ക് വീണ്ടും സബ്‌സിഡി പ്രഖ്യാപിച്ചു