Home News Kerala News റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

86

തിരുവനന്തപുരം: കടയ്ക്കാവൂരിൽ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക്ക് സാബു(23)വാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്.നിർമാണത്തിനായി കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈൻ ബോർഡുകൾ ഉണ്ടായിരുന്നില്ല. ഈ കുഴിയിലേക്ക് കാർ മറിയുകയായിരുന്നു.

ആറു പേരാണ് കാറിൽ ഉണ്ടായിരുന്നത്. അഞ്ച് പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ സ്വദേശി അക്ഷയ്, കടയ്ക്കാവൂർ സ്വദേശികളായ ബ്രൗണ്, സ്റ്റീഫൻ, കിളിമാനൂർ സ്വദേശി അക്ഷയ്, വക്കം സ്വദേശി വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്.

Previous articleപൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവം; മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ
Next articleകേരളത്തിലേക്ക് രണ്ടാം വന്ദേ ഭാരത്; ഇന്ന് അർധ രാത്രിയോടെ ചെന്നൈയിൽ നിന്ന് പുറപ്പെടും