Home News Kerala News കേരളത്തിലേക്ക് രണ്ടാം വന്ദേ ഭാരത്; ഇന്ന് അർധ രാത്രിയോടെ ചെന്നൈയിൽ നിന്ന് പുറപ്പെടും

കേരളത്തിലേക്ക് രണ്ടാം വന്ദേ ഭാരത്; ഇന്ന് അർധ രാത്രിയോടെ ചെന്നൈയിൽ നിന്ന് പുറപ്പെടും

79

തിരുവനന്തപുരം: കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ട്രെയിൻ ഇന്ന് അർധ രാത്രിയോടെ ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടും. നിറത്തിലും രൂപത്തിലും മാറ്റം വരുത്തിയാണ് പുതിയ വന്ദേഭാരത് ഇറങ്ങുന്നത്. ദക്ഷിണ റെയില്‍വേയ്ക്കായാണ് നിലവില്‍ റേക്ക് അനുവദിച്ചിരിക്കുന്നത്.

മംഗലാപുരം–തിരുവനന്തപുരം, മംഗലാപുരം– കോയമ്പത്തൂര്‍ റൂട്ടുകളാണ് പരിഗണനയിലുള്ളത്.നിലവില്‍ കേരളത്തിലോടുന്ന വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം- കാസർഗോഡ് തിരിച്ചുമാണ് സര്‍വീസ് നടത്തുന്നത്. വിഷുസമ്മാനമായാണ് 16 കോച്ചുകളുള്ള വന്ദേഭാരത് കേരളത്തിന് ആദ്യം അനുവദിച്ചത്. 25 ഓളം വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്തുടനീളം സർവീസ് നടത്തുന്നത്.

Previous articleറോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം
Next articleതുറന്ന ജീപ്പിന്‍റെ ബോണറ്റില്‍ കുട്ടിയെ ഇരുത്തി ഓണാഘോഷം; ഡ്രൈവറും ജീപ്പും കസ്റ്റഡിയിൽ