Home News Kerala News തുറന്ന ജീപ്പിന്‍റെ ബോണറ്റില്‍ കുട്ടിയെ ഇരുത്തി ഓണാഘോഷം; ഡ്രൈവറും ജീപ്പും കസ്റ്റഡിയിൽ

തുറന്ന ജീപ്പിന്‍റെ ബോണറ്റില്‍ കുട്ടിയെ ഇരുത്തി ഓണാഘോഷം; ഡ്രൈവറും ജീപ്പും കസ്റ്റഡിയിൽ

91

തിരുവനന്തപുരം: ഓണാഘോഷത്തിന്‍റെ ഭാഗമായി തുറന്ന ജീപ്പിന്റെ ബോണറ്റിന്റെ മുകളിൽ കുട്ടിയെ ഇരുത്തി അപകടകരമായി യാത്ര നടത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. കഴക്കൂട്ടം പൊലീസ് ആണ് കേസെടുത്തത്. കഴക്കൂട്ടത്ത് വെച്ച് ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ജീപ്പ് ഡ്രൈവറെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവാക്കളുടെ സംഘമാണ് ജീപ്പിന്റെ ബോണറ്റിൽ കുട്ടിയെ ഇരുത്തി കഴക്കൂട്ടം പ്രദേശത്തു കൂടെ യാത്ര നടത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഇതിനു പിന്നാലെയാണ് പൊലീസിന്റെ നടപടി. കഴക്കൂട്ടം മേനംകുളം വാടിയിൽ നിന്നാണ് ജീപ്പ് പിടികൂടിയത്. അപകടകരമായ ഡ്രൈവിങ്ങിനാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിനു രൂപമാറ്റം വരുത്തിയതിനു മോട്ടർ വാഹന വകുപ്പും കേസെടുക്കും.

Previous articleകേരളത്തിലേക്ക് രണ്ടാം വന്ദേ ഭാരത്; ഇന്ന് അർധ രാത്രിയോടെ ചെന്നൈയിൽ നിന്ന് പുറപ്പെടും
Next articleനടി നവ്യ നായരെ ചോദ്യം ചെയ്ത് ഇഡി